ഗോണ്ടിയ : മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ പുള്ളിപുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. അൻഷ് പ്രകാശ് മണ്ഡല്‍ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഗോതൻഗാവ് വനമേഖലയുടെ പരിധിയിലുള്ള സഞ്ജയ്നഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുത്തശ്ശിയോടൊപ്പം വീട്ടിൽ നിന്നു വരുമ്പോഴാണ് പുലിയുടെ ആക്രമണം.
പരിക്കേറ്റ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിപ്പോയി. സംഭവത്തിൽ രോക്ഷാകുലരായ പ്രദേശവാസികൾ നവേഗാവ്ബന്ധ്-കെഷോരി റോഡിൽ പ്രക്ഷോഭം നടത്തുകയും വനം ഉദ്യോഗസ്ഥന്റെ കാർ നശിപ്പിക്കുകയും ചെയ്തു.