
മെഹ്സാന: ഗുജറാത്തിൽ ഭിത്തി തകർന്നുവീണ് അഞ്ചുപേർ മരിച്ചു. മെഹ്സാന ജില്ലയിൽ കാഡി ടൗണിന് സമീപമാണ് സംഭവം നടന്നത്.
ജസൽപൂർ ഗ്രാമത്തിലെ സ്റ്റീൽ ഐനോക്സ് സ്റ്റെയിൻലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ആണ് അപകടം സംഭവിച്ചത്. കെട്ടിടത്തിനുള്ളിൽ കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇനിയും നിരവധിപേർ മണ്ണിനടിയിലാണെന്നാണ് ലഭിക്കുന്ന സൂചന.