ബാംഗ്ലൂർ: കർണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ ഹൂഗ്യം വനമേഖലയിൽ ഒരു കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി(tigers). വിഷബാധയേറ്റാണ് കടുവകൾ ചത്തതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. കടുവകൾക്ക് സമീപം പശുവിന്റെ ജഡം കണ്ടെത്തിയതാൻ സംശയത്തിന് ഇടയാക്കിയത്.
കടുവകളെ വകവരുത്താൻ പശുവിനെ ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 25 നാണ് സംഭവം നടന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. പതിവ് നിരീക്ഷണത്തിനും ഗ്രൗണ്ട് പട്രോളിംഗിനും ഉദ്യോഗസ്ഥർ എത്താറില്ലെന്നും അവർ ആരോപിച്ചു.