ഐ.പി.എൽ ടിക്കറ്റ് തട്ടിപ്പ് കേസിൽ എച്ച്.സി.എ അധ്യക്ഷനടക്കം അഞ്ചുപേർ അറസ്റ്റിൽ | IPL ticket

കോംപ്ലിമെന്‍ററി ടിക്കറ്റുകൾക്കായി എച്ച്.സി.എ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി
Jagan
Published on

ഹൈദരാബാദ്: ഐ.പി.എൽ ടിക്കറ്റ് തട്ടിപ്പ് കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ) അധ്യക്ഷൻ ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ചുപേർ സി.ഐ.ഡിയുടെ കസ്റ്റഡിയിൽ. എച്ച്.സി.എ ട്രഷറർ ജെ.എസ്. ശ്രീനിവാസ റാവു, സി.ഇ.ഒ സുനിൽ കാന്തെ, ശ്രീ ചക്ര ക്രിക്കറ്റ് ക്ലബ് ജനറൽ സെക്രട്ടറി രാജേന്ദ്ര യാദവ്, പ്രസിഡന്‍റ് ജി. കവിത എന്നിവരാണ് അറസ്റ്റിലായത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോംപ്ലിമെന്‍ററി ടിക്കറ്റുകൾക്കായി എച്ച്.സി.എ അധികൃതർ ഭീഷണിപ്പെടുത്തുന്നതായി സൺറൈസേഴ്സ് ടീം നേരത്തെ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി.സി.സി.ഐക്കും ഐ.പി.എൽ ഭരണ സമിതിക്കും പരാതി നൽകുക‍യും ചെയ്തു. എസ്.ആർ.എച്ചിന്‍റെ പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.പി.എൽ ടൂർണമെന്‍റിനിടെ എച്ച്.സി.എ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി വിജിലൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ്.ആർ.എച്ച് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു വിജിലൻസ് റിപ്പോർട്ട് നൽകിയത്.

ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിനു തൊട്ടുമുമ്പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കോർപറേറ്റ് ബോക്സ് എച്ച്.സി.എ അധ്യക്ഷൻ ജഗൻ മോഹൻ റാവു പൂട്ടിയിട്ടതായും സൺറൈസേഴ്സ് ടീം ആരോപിച്ചിരുന്നു. 20 കോംപ്ലിമെന്‍ററി ടിക്കറ്റുകൾ ആവശ്യപ്പെട്ടായിരുന്നു റാവുവിന്‍റെ ഭീഷണി.

Related Stories

No stories found.
Times Kerala
timeskerala.com