ഛത്തീസ്ഗഢില്‍ അഞ്ച് മാവോവാദികളെ കൂടി സുരക്ഷാ സേന വധിച്ചു |maoists killed

ബിജാപുര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികൾ കൊല്ലപ്പെട്ടത്.
maoists-killed
Published on

ബിജാപുര്‍ :ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട. ബിജാപുര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം ഏഴായി.

പ്രദേശത്ത് മാവോവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ടവരില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ നിന്നും എകെ-47 തോക്കുകളും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com