
അഹമ്മദാബാദ്: അഹമ്മദാബാദിൽ ഒരു കുടുംബത്തിലെ 5 പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി(suicide). ബഗോദ്ര ബസ് സ്റ്റേഷന് സമീപം ഒരു വാടക വീട്ടിൽ താമസിക്കുന്ന 5 പേരാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ ഭർത്താവും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
അതേസമയം കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സാമ്പത്തിക സമ്മർദ്ദമായിരിക്കാം മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി ബഗോദ്ര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.