
ബിഹാർ: ബുക്സർ ജില്ലയിൽ ട്രഷറി ഉദ്യോഗസ്ഥനെ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച് അഞ്ചംഗ സംഘം(gang attack) . മുതിർന്ന ട്രഷറി ഉദ്യോഗസ്ഥനായ സുകാർ പാസ്വാനാണ് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
സംഭവ സ്ഥലം പരിശോധിച്ച പോലീസ് സ്ഥലത്ത് നിന്നും ചുറ്റിക കണ്ടെടുത്തു. നിലവിൽ സുകാർ പാസ്വായുടെ നില തൃപ്തികരമാണെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതെയായി പോലീസ് അറിയിച്ചു.