
മഹാരാഷ്ട്ര: മുംബൈയിലെ റായ്ഗഡ് തീരത്ത് ബോട്ട് മറിഞ്ഞ് കാണാതായ 3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി(Fishermen missing). രണ്ടു ദിവസം മുൻപാണ് അറബിക്കടലിൽ ബോട്ട് മറിഞ്ഞത്.
8 മത്സ്യതൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ രക്ഷപ്പെട്ടിരുന്നു. കാണാതായ 3 പേർക്കായി ലോക്കൽ പോലീസ്, ദുരന്ത നിവാരണ സേനകൾ, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിൽ പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും മോശം കാലാവസ്ഥയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നാണ് വിലയിരുത്തൽ.