
പൂനെ: സാസൂൺ ജനറൽ ആശുപത്രിയുടെ 11-ാം നിലയിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു(suicide). വ്യാഴാഴ്ച പുലർച്ചെ 5:30 ഓടെയാണ് സംഭവം നടന്നത്. സെപ്റ്റംബർ 5 ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജയ്(25) എന്നയാളാണ് 11-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
ഇയാളെ റെയിൽവേ പോലീസാണ് സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസികരോഗ വിഭാഗത്തിന് കീഴിൽ ചികിത്സയിലിരിക്കെയാണ് വീണ്ടും ഇയാൾ കൃത്യം നടത്തിയത്. അതേസമയം, സംഭവം ആശുപത്രി പരിസരത്ത് പരിഭ്രാന്തി പരത്തിയതായാണ് വിവരം.