
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി സംഘർഷം നടക്കുന്ന ഇറാനിൽ നിന്നുള്ള ആദ്യസംഘം ഇന്ത്യൻ വിദ്യാർത്ഥികൾ വെള്ളിയാഴ്ച രാത്രി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സുരക്ഷിതമായെത്തി(Operation Sindhu). ഇറാൻ ഇന്ത്യയ്ക്കായി വ്യോമാതിർത്തി തുറന്നതിനെത്തുടർന്നാണ് ഓപ്പറേഷൻ സാധ്യമായത്.
വിമാനത്തിൽ 290 ഇന്ത്യൻ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായുള്ള രണ്ടാം വിമാനം ഇന്ന് രാവിലെ 10 മണിക്ക് അഷ്ഗാബത്തിൽ നിന്നും പുറപ്പെടും. ഇന്ന് വൈകിട്ടും ഒരു വിമാനം ഇന്ത്യയിൽ എത്തുമെന്ന് സൂചനയുണ്ട്. മൂന്നു വിമാനങ്ങളിലുമായി ആയിരത്തോളം ഇന്ത്യക്കാരെയാണ് നാട്ടിൽ എത്തിക്കുന്നത്.
ഇസ്രായേലും ഇറാനിയൻ സൈന്യവും തമ്മിൽ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടരുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി അന്താരാഷ്ട്ര വ്യോമ പാത അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി മാത്രം വ്യോമപാത തുറന്നു നൽകിയത്ത് എന്ന കാര്യം ശ്രദ്ധേയമാണ്.