
ജമ്മു കശ്മീർ: അമർനാഥ് യാത്രയ്ക്കുള്ള തീർത്ഥാടകരുടെ ആദ്യ സംഘം ഇന്ന് രാവിലെ ജമ്മുവിൽ നിന്ന് പുറപ്പെടും(Pilgrimage). 38 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഏകദേശം 600 കമ്പനി അർദ്ധസൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്.
ജമ്മുവിൽ നിന്ന് ബാൽട്ടലിലേക്കും പഹൽഗാമിലേക്കും ബേസ് ക്യാമ്പുകളിലേക്ക് യാത്രക്കാർക്ക് സൗജന്യ ബസ് സർവീസും മറ്റ് ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. അതേസമയം തീവ്രവാദി ആക്രമണത്തെ തുടർന്ന് ഇത്തവണത്തെ അമർനാഥ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപെടുത്തിയതായി അധികൃതർ അറിയിച്ചു.