
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വിഭാഗത്തിലേക്ക് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ലഭിച്ചു(Apache helicopters).
അന്തരീക്ഷത്തിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹെൽഫയർ മിസൈലുകൾ, 70 എംഎം ഹൈഡ്ര റോക്കറ്റുകൾ, അന്തരീക്ഷത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് തൊടുക്കാവുന്ന സ്റ്റിംഗർ മിസൈലുകൾ ഉൾപ്പടെ വിവിധതരം ആയുധങ്ങൾ വഹിക്കാൻ കഴിവുള്ള ഹെലികോപ്റ്ററാണിത്.
വിമാനം ലഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിന്റെ "നാഴികക്കല്ല്" എന്നാണ് സൈന്യം പ്രതികരിച്ചത്. അതേസമയം, ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതിനകം 22 അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ഒരു കൂട്ടം തന്നെയുണ്ട്.