
പാറ്റ്ന: ബെഗുസാരായി റെയിൽവേ സ്റ്റേഷന് സമീപം വെടിവയ്പ്പ്(Firing). ആക്രമണത്തിൽ ലോഹിയ നഗറിലെ അമിത് കുമാർ (25) എന്നയാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. അമിത് കുമാർ ബെഗുസാര റെയിൽവേ ക്രോസിംഗിൽ ടോൾ പിരിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേരാണ് വെടിയുതിർത്തത്.
പ്രിൻസ് കുമാർ (24), ശിവം (23) എന്നിവർക്കും വെടിയേറ്റു. മൂവരെയും ബെഗുസാരായി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമിത് മരിച്ചു. പ്രിൻസിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.