
ഉത്തർപ്രദേശ്: ഗാസിയാബാദിലെ സാഹിബാബാദ് മണ്ഡിയിൽ വെടിവയ്പ്പ്(Firing). പഴം-പച്ചക്കറി മാർക്കറ്റിലാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പിൽ ഒരാൾക്ക് വെടിയേറ്റു. നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം.
വെള്ള കുർത്ത ധരിച്ച ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് വ്യാപാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മാർക്കറ്റിൽ മാർക്കറ്റ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിനിടെയാണ് സംഭവം നടന്നത്. സംഘർഷം ഉണ്ടായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.