
ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്തക്കിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തീപിടിത്തം. അപകടത്തെ തുടർന്ന് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം . സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.