
ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ പാപിക്റംഗ് ഗവൺമെന്റ് റെസിഡൻഷ്യൽ സ്കൂളിലെ ബോയിസ് ഹോസ്റ്റലിലാണ് അഗ്നിബാധ ഉണ്ടായത്. ചാങ്കോ ഗ്രാമത്തിൽ നിന്നുള്ള എട്ടു വയസുകാരൻ താഷി ജെപെനാണ് മരിച്ചത്. ലൂക്കി പൂജൻ(എട്ട്), തനു പൂജൻ(ഒൻപത്), തായി പൂജൻ(11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താട്ടോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.