കുടകിൽ റസിഡൻഷ്യൽ സ്കൂളിൽ തീപിടിത്തം ; വിദ്യാർഥിക്ക് ദാരുണാന്ത്യം |Fire accident

പുലർച്ചെയാണ് 30 വിദ്യാർഥികൾ അന്തേവാസികളായ സ്‌കൂളിൽ തീപിടിത്തമുണ്ടായത്.
death
Published on

മംഗളൂരു : കുടക് ജില്ലയിൽ റസിഡൻഷ്യൽ സ്കൂളിൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥി മരിച്ചു. മടിക്കേരിയിൽ ഹർമന്ദിർ റസിഡൻഷ്യൽ സ്‌കൂളിൽ തീപിടിത്തം ഉണ്ടായത്. മടിക്കേരി താലൂക്കിലെ ചെട്ടിമാണി ഗ്രാമത്തിൽ നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പകാണ് (ഏഴ്) മരിച്ചത്.

പുലർച്ചെയാണ് 30 വിദ്യാർഥികൾ അന്തേവാസികളായ സ്‌കൂളിൽ തീപിടിത്തമുണ്ടായത്. ബാക്കി 29 വിദ്യാർഥികളെ മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ച് രക്ഷപെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Related Stories

No stories found.
Times Kerala
timeskerala.com