
നോയിഡ: നോയിഡയിലെ സെക്ടർ -10 ലെ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടുത്തം(Fire breaks out). കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പടർന്നു പിടിച്ചത്. അവിടെയുണ്ടായിരുന്ന നിരവധി ഫർണിച്ചറുകൾ കത്തി നശിച്ചു.
6 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പൂർണ്ണമായും അണച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനു ശേഷമേ നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിന് കാരണം വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്നാണ് വിലയിരുത്തൽ.