
മുംബൈ: വടക്കൻ മുംബൈയിലെ ദഹിസർ ഈസ്റ്റിലെ ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയിൽ 24 നില കെട്ടിടത്തിന് തീ പിടിച്ചു(Fire breaks out). ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്.
തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തത്തിൽ നിന്നും 36 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 6.10 ഓടെയാണ് തീ പൂർണ്ണമായും അണച്ചത്. അതേസമയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.