
പൂനെ: ബണ്ട് ഗാർഡൻ റോഡിലെ മോട്ടോർ ബൈക്ക് ഷോറൂം-കം-സർവീസ് സെന്ററിൽ തീപിടുത്തം(Fire breaks out) . മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പടർന്നു പിടിച്ചത്.
തീപിടുത്തത്തിൽ 60 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതായാണ് വിവരം.
വിവരമറിയിച്ചതിനെത്തുടർന്ന് ഫയർ ടെൻഡറുകളും വാട്ടർ ടാങ്കറും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.