മധ്യപ്രദേശിൽ പാത്രക്കടയ്ക്ക് തീ പിടിച്ചു; ആളപായമില്ല | Fire breaks out

കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ൾ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Fire breaks out
Published on

മധ്യപ്രദേശ്: ഇൻഡോറിലെ അനന്ത് ചതുർദശി ആഘോഷത്തിനിടെ പാത്രക്കടയ്ക്ക് തീ പിടിച്ചു(Fire breaks out). പിപ്ലി ബസാർ പ്രദേശത്തെ മൂന്നാം നില കെട്ടിടത്തിലാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്.

കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ൾ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഉണ്ടായിരുന്ന 5 പേരെ സുരക്ഷിതമായി താഴെയിറക്കുകയും തീ അണയ്ക്കുകയുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും മറ്റ് സാധനങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com