
ചെന്നൈ: തമിഴ്നാട് ഡിണ്ടിഗലിന് സമീപം കോട്ടൺ മില്ലിന് തീപിടിച്ചു(Fire breaks out). പിള്ളൈർനാഥം ഏരിയയിൽ പ്രവർത്തിക്കുന്ന മില്ലിനാണ് തീ പിടിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവംനടന്നത്. തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. അതേസമയം തീ പിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം പരിശ്രിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.