ഭുവനേശ്വറിലെ സ്വകാര്യ ടിവി ചാനൽ സ്റ്റുഡിയോയിൽ തീപിടുത്തം | Fire breakout 

ഭുവനേശ്വറിലെ സ്വകാര്യ ടിവി ചാനൽ സ്റ്റുഡിയോയിൽ തീപിടുത്തം | Fire breakout 
Published on

ഭുവനേശ്വർ: ഭുവനേശ്വറിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ സ്റ്റുഡിയോയിൽ ബുധനാഴ്ച്ച രാവിലെ തീപിടിത്തമുണ്ടായതായി പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ കാര്യമായ നാശനഷ്ടമോ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. (Fire breakout)

ഒഡീഷയിലെ ഖുർദ ജില്ലയിലെ സരുവയിലെ ചാനലിന്റെ ഓഫീസിൽ തീപിടുത്തം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും തീ അണയ്ക്കാൻ നാല് ഫയർ എൻജിനുക്കൾ സംഭവ സ്ഥലത്തെത്തിയിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലർച്ചെ 1:45 വരെ സ്റ്റുഡിയോയിൽ ചിത്രീകരണം തുടർന്നതായി ചാനലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 5:15 ഓടെ, സ്റ്റുഡിയോയിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസിക്കളാണ് അധികൃതരെ വിവരമറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com