

ബീഹാർ: മുസാഫർപൂരിലെ മോത്തിപൂർ നഗറിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. സംഭവത്തിൽ പരിക്കേറ്റ മറ്റു അഞ്ച് പേർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. (Bihar Fire)
ഒരു കുടുംബത്തിലെ 5 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. മറ്റ് 5 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.