ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകനെതിരെ കേസ് |FIR against Advocate

ജുഡീഷ്യറിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് കേസെന്ന് പരാതിക്കാരൻ പറയുന്നു.
case against advocate
Published on

ബെംഗളൂരു : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്.അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്.

ഒരു അഭിഭാഷകന്റെ പരാതിയിലാണ് ബെംഗളൂരു വിധാൻ സൗധ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജുഡീഷ്യറിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് കേസെന്ന് പരാതിക്കാരൻ പറയുന്നു.

രാകേഷ് കിഷോറിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 132, 133 വകുപ്പുകൾ ചുമത്തി കേസെടുത്തത്.

സീറോ എഫ്ഐആറായി റജിസ്റ്റർ ചെയ്ത കേസ് ഡൽഹിയിൽ സംഭവം നടന്ന സുപ്രീംകോടതി പരിധിയിൽപെടുന്ന പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഒക്ടോബർ ആറിനു സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസിനെ അക്രമിക്കാൻ ശ്രമമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com