
കുരുക്ഷേത്ര: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാതാപിതാക്കളെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം നടന്നത്. (Financial crisis)
ഞായറാഴ്ച രാവിലെ ബന്ധു വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയാണെന്ന് ഗൃഹനാഥൻ ദുഷ്യന്ത് സിംഗ് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദുഷ്യന്ത് സിംഗിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.