
ന്യൂഡൽഹി: ഡൽഹിയിൽ ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ(BMW accident). ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്ന ഗഗൻപ്രീത് കൗർ എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിങ് റോഡിലെ ധൗള കുവാനിനടുത്ത് അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു കാർ ഇടിച്ച് ധനകാര്യ മന്ത്രാലയ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവ്ജ്യോത് സിംഗ് കൊല്ലപെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സന്ദീപ് കൗറിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സന്ദീപ് കൗർ നൽകിയ പരാതിയിലാണ് പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.