Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeNational'ഇത് യുവശക്തി ബജറ്റ്, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ച, ബജറ്റിന് 3 നയങ്ങൾ,...

‘ഇത് യുവശക്തി ബജറ്റ്, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ച, ബജറ്റിന് 3 നയങ്ങൾ, ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി, ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന് 40000 കോടി’:16ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു, ധാതുമണൽ ഇടനാഴിയിൽ കേരളവും, പൊതുചെലവ് 12.2 ലക്ഷം കോടിയാക്കും | Union Budget 2026-27

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ബജറ്റ് അവതരണം തുടങ്ങി. ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ്  ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റ് ആണിതെന്നും,
ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister begins presentation of Union Budget 2026-27)

രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് നിര്‍മല സീതാരാമൻ. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.

പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നും ഈ ബജറ്റിന്‍റെ കര്‍ത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും, ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും, ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും അവർ പറഞ്ഞു. ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നിവയാണിത്. ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി വകയിരുത്തി.

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി, കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ.

വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത. ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍. പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും.ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്. എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി. ചെറുകിട പദ്ധതികൾക്കായി 2000 കോടി.

പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന വസ്ത്രധാരണത്തിലൂടെ ഇത്തവണയും ധനമന്ത്രി ശ്രദ്ധയാകർഷിച്ചു. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള പർപ്പിൾ നിറത്തിലുള്ള ‘കട്ടം’ കാഞ്ചീപുരം സാരി ധരിച്ചാണ് മന്ത്രി എത്തിയത്. സ്വർണ്ണ നിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള ഈ സാരി കൈത്തറി മേഖലയോടുള്ള മന്ത്രിയുടെ താല്പര്യം ഒരിക്കൽ കൂടി വെളിവാക്കുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് രാഷ്ട്രപതി ഔദ്യോഗികമായി അനുമതി നൽകി. മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ചുവന്ന തുണിയിൽ പൊതിഞ്ഞ ടാബ്‌ലെറ്റുമായാണ് മന്ത്രി പാർലമെന്റിലെത്തിയത്.

ബജറ്റിന് അന്തിമ അംഗീകാരം നൽകുന്നതിനായി രാവിലെ 10.15-ന് കേന്ദ്ര മന്ത്രിസഭായോഗം ചേർന്നു. രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റവതരണമാണിത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് അവർ സ്വന്തമാക്കി. 10 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്താനും അവർക്ക് സാധിച്ചു. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി. ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിർമല സീതാരാമൻ.

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റെന്ന പ്രത്യേകതയും, ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂർവ്വതയും ഇത്തവണയുണ്ട്. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണികൾ പ്രവർത്തിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala