
റോഹ്തക്: രാജസ്ഥാനിലെ ചുരുവിന് സമീപം യുദ്ധവിമാനം തകർന്ന് വീണു(Fighter jet). അപകടത്തിൽ ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായാണ് വിവരം. ഹരിയാനയിലെ റോഹ്തക് ജില്ല സ്വദേശി സ്ക്വാഡ്രൺ ലീഡർ ലോകേന്ദ്ര സിംഗ് സിന്ധു(33), ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഋഷി രാജ് സിംഗും(23) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.25 ഓടെയാണ് ജെറ്റ് തകർന്നുവീണത്. എന്നാൽ, അപകടത്തിന്റെ കാരണം വ്യക്തമല്ല. കാരണം കണ്ടെത്തുന്നതിനായി ഒരു അന്വേഷണ കോടതി രൂപീകരിച്ചിട്ടുണ്ടെന്ന് വ്യോമസേന അറിയിച്ചു. അതേസമയം, രാജ്യത്ത് ഈ വർഷം അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ ജാഗ്വാർ വിമാനമാണിത്.