
ന്യൂഡൽഹി: വോട്ടർ പട്ടിക അട്ടിമറി പുറത്തു കൊണ്ടുവരാൻ ഡിജിറ്റൽ വോട്ടർ പട്ടിക പുറത്തിറക്കണമെന്ന ആവശ്യത്തിന് പൊതുജന പിന്തുണ തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി(Rahul Gandhi). കാമ്പെയ്‌ന്റെ ഭാഗമായി "വോട്ട് ചോരി" വെബ്‌സൈറ്റ് ആരംഭിച്ചതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെബ്‌സൈറ്റ് മുഖേന പ്രചാരണത്തിന് പൂർണ്ണ പിന്തുണ നൽകണമെന്നും വോട്ടർ പട്ടികയിലെ അട്ടിമറി പുറത്തു കൊണ്ട് വരാൻ വോട്ട് ചോരി വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേഅസമയം "വോട്ട് ചോരി" വെബ്‌സൈറ്റിനെ ജനാധിപത്യ പ്രതിരോധത്തിനായുള്ള പോരാട്ടം എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.