
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ പതിനഞ്ചുകാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു.സംഭവത്തിൽ പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ആറ് മാസങ്ങള്‍ക്ക് മുൻപാണ് സംഭവം നടന്നത്. ഒരു സുഹൃത്ത് വിളിച്ചത് പ്രകാരം ബെലഗാവിയുടെ പരിസരത്തെ കുന്നിന്‍ പ്രദേശത്ത് എത്തിയ പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കൾ തടഞ്ഞുവയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇവര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി.
മാസങ്ങള്‍ക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് വിളിച്ച് വരുത്തി വീണ്ടും ബലാത്സംഗം ചെയ്തു. രണ്ടാമത്തെ സംഭവത്തിന്റെ വീഡിയോയും ഇവര്‍ റെക്കോഡ് ചെയ്തു. പിന്നീടും ഭീഷണി ആവര്‍ത്തിച്ചു.
ഒടുവിൽ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവങ്ങൾ തുറന്ന് പറഞ്ഞു. ഇതേ തുടർന്ന് കേസ് എടുത്ത പോലീസ് അഞ്ച് പേർ അറസ്റ്റ് ചെയ്‌തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.