സ്കൂട്ടർ തടഞ്ഞു നിർത്തി ഹെൽമെറ്റ് ഊരി മാറ്റാൻ ആവശ്യപ്പെട്ടു, പിന്നാലെ സ്കൂട്ടർ യാത്രികയായ അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് | Crime

Gun shot attack
Updated on

അറേറ്യാ: ബീഹാറിലെ അറേറ്യാ ജില്ലയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന അധ്യാപിക ശിവാനി കുമാരിയെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി (Crime). നർപത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാബ്ദഹ് കൻഹൈലിയിൽ ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഖാബ്ദഹ് കൻഹൈലി മിഡിൽ സ്കൂളിലെ അധ്യാപികയായിരുന്നു കൊല്ലപ്പെട്ട ശിവാനി കുമാരി (28). ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലക്കാരിയായ ഇവർ ഫോർബിസ്ഗഞ്ചിലെ താമസ സ്ഥലത്തു നിന്ന് സ്കൂട്ടറിൽ സ്കൂളിലേക്ക് പോവുകയായിരുന്നു. സ്കൂളിന് ഏകദേശം നൂറു മീറ്റർ അകലെ വെച്ച് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ ഇവരുടെ സ്കൂട്ടർ തടഞ്ഞു നിർത്തി. തുടർന്ന്, ഹെൽമെറ്റ് ഊരി മാറ്റാൻ ആവശ്യപ്പെട്ടു. അ അക്രമതികളെ കണ്ടു ഭയന്ന അധ്യപിക ഹെൽമെറ്റ് ഊരി മാറ്റി. നിമിഷനേരത്തിനുള്ളിൽ അക്രമികൾ യുവതിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റയുടൻ ശിവാനി കുമാരി റോഡിലേക്ക് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടയുകയും ചെയ്തു അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Summary

A 28-year-old female teacher, Shivani Kumari, was fatally shot in broad daylight by two masked assailants on a motorcycle while she was on her way to school in Araria district, Bihar. The attackers stopped her scooty near the school, forced her to remove her helmet, and then shot her in the head, resulting in her instantaneous death.

Related Stories

No stories found.
Times Kerala
timeskerala.com