
പട്ന : ബീഹാറിലെ വൈശാലിയിൽ, 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഒരു വനിതാ ബിഡിഒയെ അറസ്റ്റ് ചെയ്തു.
ലാൽഗഞ്ചിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നീലം കുമാരി ആണ് പിടിയിലായത് . ഭവന പദ്ധതിയുടെ ആനുകൂല്യം നൽകുന്നതിന് പകരമായി പണം ആവശ്യപ്പെടുന്നതായി വിജിലൻസ് വകുപ്പിന് പരാതി ലഭിച്ചിരുന്നു. വിജിലൻസ് സംഘം ആദ്യം ഇത് അന്വേഷിക്കുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പട്‌നയിൽ നിന്നുള്ള വിജിലൻസ് വകുപ്പ് സംഘം വൈശാലിയിലെ ലാൽഗഞ്ചിലെത്തി പിടികൂടുകയുമായിരുന്നു.
അഴിമതിക്കാരിയായ ബിഡിഒ നീലം കുമാരിയെ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബിഡിഒയെ ചോദ്യം ചെയ്ത ശേഷം വിജിലൻസ് സംഘം അവരെ പട്നയിലേക്ക് കൊണ്ടുപോയി, അവിടെ വിജിലൻസിന്റെ പ്രത്യേക കോടതിയിൽ ഹാജരാക്കും.