
ചെന്നൈ: നീറ്റ് പരീക്ഷയുടെ സമ്മർദ്ദം മൂലം തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കിലാമ്പാക്കത്ത് ദർശിനി എന്ന വിദ്യാർത്ഥിയാണ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്തത്. 2021 മുതൽ ദർശിനി നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. മെയ് 4ന് പരീക്ഷ നടക്കാനിരിക്കെയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ. സംഭവത്തിൽ കിലാമ്പാക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.