
ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി(murder). ബിചൗള ഗ്രാമ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സോനം (13) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. വീടിന് സമീപം ഒരു പാലത്തിനടിയിലെ കുറ്റിക്കാട്ടിൽ യൂണിഫോമിൽ ആണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പിതാവ് പെൺകുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. പിതാവ് കുറ്റം സമ്മതിച്ചതായാണ് വിവരം.