
മൊറാദാബാദ് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പിതാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയാതായി പരാതി(rape). പെൺകുട്ടിയുടെ അമ്മയാണ് പിതാവിനെതിരെ പരാതി നൽകിയത്.
മൂന്ന് മാസം മുമ്പ് പെൺകുട്ടിയുടെ അമ്മയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്ത പ്രതി പിന്നീട് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ ഇളയ സഹോദരനെ ഉപദ്രവിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പോലീസിൽ മൊഴി നൽകി.
ശനിയാഴ്ച രാത്രിയിൽ പെൺകുട്ടി പിതാവിന്റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ച് ഗർഭിണിയാണെന്ന് അറിയിക്കുകയിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളുവിൽ പോയ പിതാവിനായി പോലീസ് ഊർജിത അന്വേഷണം നടത്തിവരികായാണെന്ന് പോലീസ് പറഞ്ഞു.