അമരാവതി: ആന്ധ്രാപ്രദേശിൽ മക്കൾക്ക് വിഷം നൽകി ശേഷം പിതാവ് ജീവനൊടുക്കി. ഡോ. ബി.ആർ. അംബേദ്കർ കൊണസീമ ജില്ലയിൽ ബുധനാഴ്ച പുലർച്ചയാണ് അതിദാരുണ സംഭവം നടന്നത്.
പി. കാമരാജു(35) മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കാമരാജുവിനെ ചിലയാളുകൾ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഇയാളുടെ ഭാര്യ ആറ് വർഷം മുമ്പ് ജീവനൊടുക്കിയിരുന്നു.സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻപോലീസ് അന്വേഷണം ആരംഭിച്ചു.