
മഹാരാഷ്ട്ര: മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതിന് മകളെ അച്ഛനായ ഭോൺസ്ലെ അടിച്ചുകൊന്നു(NEET mock test). മകളായ സാധന ഭോൺസ്ലെയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നീറ്റിന് പ്രാക്ടീസ് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് ലഭിച്ചത് ഭോൺസ്ലെ ചൊടിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ 17 വയസ്സുകാരിയെ വടി കൊണ്ട് ഇയാൾ പലതവണ മർദ്ദിച്ചു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ വെടിയുകയായിരുന്നു. അതേസമയം പെൺകുട്ടിയുടെ അമ്മ കുട്ടിയുടെ അച്ഛനെതിരെ പരാതി നൽകി. ഭോൺസ്ലെയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സാധന ഭോൺസ്ലെ.