റാഞ്ചി: വീട്ടിൽ കയറിയ കടുവയെ രക്ഷപ്പെടുത്തിയതിന് ആദരവ് നൽകി ജാർഖണ്ഡ് സർക്കാരിന്റെ വനം വകുപ്പ്(tiger). മർദു ഗ്രാമ സ്വദേശി പുരന്ദർ മഹ്തോയ്ക്കും അദ്ദേഹത്തിന്റെ മകളായ സോണിക കുമാരിയെയുമാണ് ആദരിച്ചത്.
ജൂൺ 25 ന് പുലർച്ചെ 4.30 ഓടെയാണ് ഇവരുടെ വീട്ടിൽ ഒരു ആൺ കടുവ കയറിയത്. ഇതോടെ അച്ഛനും മകളും തന്ത്രപരമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് മഹ്തോയും മകളും വാതിൽ പുറത്തു നിന്ന് പൂട്ടിയ ശേഷം വനം വകുപ്പിനെ വിവരമറിയിച്ചു.
പലമാവു കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഉദോഗസ്ഥരെത്തി കടുവയെ പിടികൂടി. പൊതു സുരക്ഷ കണക്കിലെടുത്തതിനും അവസരോചിതമായി പെരുമാറിയതിനുമാണ് അച്ഛനെയും മകളെയും ആദരിച്ചത്.