

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ പരപുരുഷ ബന്ധം ആരോപിച്ചു യുവാവ് സഹോദരഭാര്യയെയും അയൽവാസിയെയും കൊലപ്പെടുത്തി (Fatehpur Murder). വെള്ളിയാഴ്ച വൈകുന്നേരം ഹസ്വ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ദിൽദാർ ഖുറേഷി താരിയൺ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി കുറ്റം സമ്മതിച്ചു.
അയൽവാസിയായ ഫൈസാനെ (45) വീടിന് സമീപത്തെ തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയാണ് ദിൽദാർ ആദ്യം ആക്രമിച്ചത്. അവിടെവെച്ചുണ്ടായ തർക്കത്തിനൊടുവിൽ ഫൈസാനെ വയറിൽ കുത്തുകയും തുടർന്ന് കഴുത്തറുത്ത് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ദിൽദാർ തന്റെ സഹോദരഭാര്യയായ സിക്കിറ പർവീണിനെ (25) ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച സ്വന്തം സഹോദരി മന്നുവിനെയും പ്രതി ആക്രമിച്ചു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റ സ്ത്രീകളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിക്കിറ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മന്നു കാൺപൂരിലെ എൽഎൽആർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട സിക്കിറയ്ക്ക് മൂന്ന് പെൺമക്കളുണ്ട്. തന്റെ സഹോദരഭാര്യയ്ക്ക് അയൽവാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സൂപ്രണ്ട് അനൂപ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
A 35-year-old man in Uttar Pradesh's Fatehpur district murdered his sister-in-law and a neighbour over suspicions of an extramarital affair. The accused, Dildar Qureshi, surrendered to the police after killing the duo and critically injuring his own sister who tried to intervene. Police have recovered the weapon and registered a murder case against the accused, who has a prior criminal record.