
സമരം ശക്തമാക്കാൻ കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. നിരാഹാരം കിടക്കുന്ന കർഷക നേതാവ് ജാഗ്ജിത് ദല്ലേവാളിനെ സംയുക്ത കിസാൻ മോർച്ച നേതാക്കൾ സന്ദർശിച്ചു.
കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഖനൗരി അതിർത്തിയിൽ വന്നത്. നിരാഹാര സമരത്തിലുള്ള ദല്ലേവാൾ ഉൾപ്പെടെയുള്ളവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. സമരം കൂടുതൽ ശക്തിപ്പെടുത്താൻ 15 കർഷക സംഘടനകളുടെ ആലോചന യോഗം ചേരുമെന്നും നോൺ പൊളിറ്റിക്കൽ വിഭാഗത്തെ ഇന്നത്തെ കൂടിക്കാഴ്ചയിൽ യോഗത്തിലേക്ക് ക്ഷണിച്ചെന്നും കിസാൻ സഭ നേതാവ് കൃഷ്ണ പ്രസാദ് വ്യക്തമാക്കി.