
ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. (Farmers Protest)
പഞ്ചാബ് കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം-രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) അംഗങ്ങൾ ചേർന്നാണ് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുന്നത്. ഉച്ച മുതൽ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളിൽ കർഷക സംഘടനകൾ 'ട്രാക്ടർ മാർച്ച്' നടത്തുമെന്നും നേതാക്കൾ അറിയിച്ചു.