
ചണ്ഡീഗഢ്: പഞ്ചാബിൽ 62 വൈക്കോൽ കത്തിക്കൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവരം(haystacks). വയലുകൾ വൃത്തിയാക്കുന്നതിനുള്ള ഒരു ദ്രുത മാർഗമായാണ് കർഷകർ വൈക്കോൽ കൂനകൾക്ക് തീയിടുന്നത്.
എന്നാൽ, ഇത് ഡൽഹിയിലെ വായു മലിനീകരണം വഷളാകുന്നതിന് കാരണമാകുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് സംഭവത്തിൽ 14 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.
പഞ്ചാബ് സർക്കാർ ഉപഗ്രഹ നിരീക്ഷണം നടത്തിയതേ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.