മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ: മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം, വനം വകുപ്പിനെതിരെ പ്രതിഷേധം | Tiger

പ്രദേശത്ത് നരഭോജി കടുവയില്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം
മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ: മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം,  വനം വകുപ്പിനെതിരെ പ്രതിഷേധം | Tiger
Published on

മൈസൂരു: കർണാടകയിലെ മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന പ്രദേശത്ത് ദണ്ഡ നായക് (52) എന്ന കർഷകന്റെ മൃതദേഹമാണ് പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സരഗൂരിൽ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.(Farmer dies tragically in tiger attack in Mysuru, the body was half eaten)

ദണ്ഡ നായക് എന്ന കർഷകൻ ആണ് കൊല്ലപ്പെട്ടത്. സരഗൂരിലെ ഹളെ ഹഗ്ഗഡിലുവിലെ സ്വന്തം കൃഷിയിടത്തിൽ വെച്ചാണ് അദ്ദേഹത്തെ കടുവ ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം കടുവ അൽപദൂരം വലിച്ചു കൊണ്ടുപോയ മൃതദേഹം ആന കടക്കാതിരിക്കാൻ വേണ്ടി നിർമിച്ച കിടങ്ങിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.

മൃതശരീരത്തിന്റെ തലയുടെ ഭാഗവും തുടയുടെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. എന്നാൽ ഇത് കടുവ ഭക്ഷിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ സരഗൂരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് ദണ്ഡ നായക്. മറ്റൊരു കർഷകന് കടുവയുടെ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് വടക്കുള്ള നുഗു വന്യജീവി സങ്കേതത്തിന് സമീപമാണ് ഇപ്പോൾ ആക്രമണം നടന്നത്. കഴിഞ്ഞ തവണ കടുവ കർഷകനെ കൊന്ന സ്ഥലത്തുനിന്ന് ഇവിടെയ്ക്ക് ആറ് കിലോമീറ്റർ മാത്രമാണ് ദൂരം.

പ്രദേശത്ത് നരഭോജി കടുവയില്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ കർഷകന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി എത്തി. സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കടുവയുടെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാഗർഹോള, ബന്ദിപ്പൂർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ്. ഇവിടെ ട്രെക്കിംഗിന് സഹായങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരെ കടുവാ ദൗത്യത്തിനായി നിയോഗിക്കാൻ വനംമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com