അജിത് പവാറിന് വിട: സംസ്കാരം ഇന്ന് ബാരാമതിയിൽ; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു, വിമാനാപകടത്തിൽ DGCA അന്വേഷണം ഊർജ്ജിതം | Ajit Pawar

രാവിലെ 11 മണിക്ക് ആണ് സംസ്ക്കാരം
Farewell to Ajit Pawar, Funeral today in Baramati
Updated on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ ബി പരിശോധന നടത്തി. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കും.(Farewell to Ajit Pawar, Funeral today in Baramati)

അജിത് പവാറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ മണിയോടെ കത്തേവാഡിയിലെ വസതിയിൽ എത്തിക്കും. രാവിലെ 7:00 മുതൽ 8:00 വരെ വസതിയിൽ പൊതുദർശനം. പിന്നാലെ വസതിയിൽ നിന്നും വിദ്യാ പ്രതിഷ്ഠാൻ കോളേജിലേക്ക് വിലാപയാത്ര നടക്കും. രാവിലെ 11 മണിക്ക് വിദ്യാ പ്രതിഷ്ഠാൻ കോളേജ് ഗ്രൗണ്ടിൽ ആണ് സംസ്കാരം.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡൽഹി മഹിപാൽപൂരിലെ വിഎസ്ആർ കമ്പനി ഓഫീസിലെത്തിയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജീവനക്കാരുടെ മൊഴിയെടുത്തത്. ഈ കമ്പനിക്ക് വിവിധ നഗരങ്ങളിലായി 18 വിമാനങ്ങളുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ബാരാമതിയിലെ അപകടസ്ഥലത്ത് ഫോറൻസിക് സംഘം ഇന്നും പരിശോധന തുടരും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കും.

ഇന്നലെ രാവിലെ 8:10-ന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തിരിച്ച ലിയർ ജെറ്റ്-45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 8:50-ന് ലാൻഡിംഗ് നിശ്ചയിച്ചിരുന്ന വിമാനം റൺവേ തൊടുന്നതിന് തൊട്ടുമുൻപ് തകർന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ, സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്ലൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരുൾപ്പെടെ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കനത്ത മൂടൽമഞ്ഞ് മൂലം റൺവേ കാണാൻ കഴിയാത്തതാണ് അപകട കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് വിമാനം തകർന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബാരാമതി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ പ്രവർത്തനങ്ങൾ താൽക്കാലികമായി വ്യോമസേന ഏറ്റെടുത്തു. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ നടപടി.അപകടത്തിൽപ്പെട്ട ഇതേ വിമാനം 2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com