BCBയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങൾ വിച്ഛേദിക്കണം: BCCIയോട് ആരാധകരുടെ ആവശ്യം | BCB

സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതിഷേധം
BCBയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങൾ വിച്ഛേദിക്കണം: BCCIയോട് ആരാധകരുടെ ആവശ്യം | BCB
Updated on

മുംബൈ: 2026 ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വിവാദ തീരുമാനത്തിന് പിന്നാലെ, അവർക്കെതിരെ കർശന നടപടി വേണമെന്ന് ബിസിസിഐയോട് ആരാധകർ. ബംഗ്ലാദേശുമായുള്ള എല്ലാ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.(Fans demand BCCI to sever bilateral cricket ties with BCB)

ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച ബിസിബി, ലോകകപ്പ് വേദി മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ബിസിബിയുടെ ആവശ്യം ഐസിസി തള്ളുകയും ടൂർണമെന്റ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പിന്മാറാനുള്ള തീരുമാനത്തിൽ ബംഗ്ലാദേശ് ഉറച്ചുനിന്നു.

ഇന്ത്യയുമായുള്ള പരമ്പരകളിൽ നിന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. ഇന്ത്യയെ ബഹിഷ്കരിക്കുന്ന ഒരു രാജ്യത്തിന് ബിസിസിഐ സാമ്പത്തിക സഹായമോ പരമ്പരകളോ നൽകരുതെന്നാണ് പ്രധാന ആവശ്യം. 2026 സെപ്റ്റംബറിൽ നടക്കേണ്ട ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചും ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നു. ഇനിയൊരിക്കലും ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കരുത് എന്ന ഹാഷ്‌ടാഗുകൾ എക്സിൽ ട്രെൻഡിംഗാണ്.

Related Stories

No stories found.
Times Kerala
timeskerala.com