പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ അന്തരിച്ചു

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ അന്തരിച്ചു
Updated on

ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ (63) അന്തരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ആശ്ലോക്‌ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്രീനഗറില്‍ ജനിച്ച അദ്ദേഹം, 1986-ലാണ് തന്റെ തൊഴില്‍ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെ അതികായരില്‍ ഒരാളായി മാറി. 2006-ല്‍ ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ്‌സില്‍ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം രോഹിത് കരസ്തമാക്കിയിരുന്നു. 2012-ല്‍ ലാക്മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com