
ജുൻജുനു: സിക്കാറിൽ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ ബോധരഹിതരാക്കി സ്വർണ്ണവും വെള്ളിയും പണവും കവർന്നതായി പരാതി(theft). സിക്കാർ നഗരത്തിലെ സ്വാമിയോൺ കാ മൊഹല്ലയിലെ വാർഡ് നമ്പർ 18 ലെ നരേന്ദ്ര ഗവാരിയയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 70,000 രൂപയും മോഷണം പോയി.
മുഖമൂടി ധരിച്ച മോഷ്ടാക്കളാണ് കവർച്ച നടത്തിയത്. ബുധനാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന കുടുംബാംഗങ്ങളുടെ മുഖത്ത് ബോധരഹിതമാകനുള്ള ദ്രാവകം തളിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്നാണ് വിവരം. മാത്രമല്ല കുടുംബാംഗങ്ങളെ പൂട്ടിയിട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.