
മുംബൈ: പ്രണയബന്ധം വീട്ടുകാര്‍ എതിർത്തതിൽ മനംനൊന്ത 16 വയസ്സുകാരി ജീവനൊടുക്കി. അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ മകനായ 25 വയസ്സുള്ള യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ വിവരം പെൺകുട്ടി തന്നെയാണ് വീട്ടുകാരെ അറിയിച്ചത്.
എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍നിന്ന് പിന്തിരിയാനും പെൺകുട്ടിയെ നിർബന്ധിച്ചു.
എന്നാൽ, പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് അറിയിച്ചു.