
ഗോപാൽഗഞ്ച്: എട്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ചുവന്ന ടവ്വലും പോലീസ് പിടിച്ചെടുത്തു.ജൂൺ 7 ന് മിർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാർപൂർ ഗ്രാമത്തിൽ നിന്ന് എട്ട് വയസ്സുള്ള ഒരു കുട്ടിയെ കാണാതായതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം , കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.കേസിൽ ഇന്ദ്ര കുമാർ, സുരേഷ് യാദവ് എന്നീ രണ്ട് പ്രതികളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്
പ്രതി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ചുവന്ന ഗംച്ചയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹതുവ എസ്ഡിപിഒ ആനന്ദ് മോഹൻ ഗുപ്ത പറഞ്ഞു. രണ്ട് ദിവസം മുമ്പ് സുദാമ യാദവിന്റെ വീട്ടിലേക്ക് വന്ന വിവാഹ ഘോഷയാത്രയിൽ ഓർക്കസ്ട്ര വീക്ഷിക്കുന്നതിനിടെ പ്രതിയും കുട്ടിയുടെ കുടുംബവും തമ്മിൽ ഉണ്ടായ ചെറിയ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് എസ്ഡിപിഒ പറഞ്ഞു.